പാക്കിസ്ഥാനില്‍ ചേരണോ സ്വതന്ത്ര രാഷ്ട്രമാവണോ എന്ന് കശ്മീരികള്‍ തീരുമാനിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗമാകണോ അതോ സ്വതന്ത്ര്യ രാഷ്ട്രമാവണോ എന്ന് തീരുമാനിക്കാന്‍ കാശ്മീരിലെ ജനങ്ങളെ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.  ജൂലൈ 25-ന് നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി പാക് അധീന കശ്മീരിലെ താരാര്‍ ഖാല്‍ പ്രദേശത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിനെ പാക്കിസ്ഥാന്‍ പ്രവിശ്യയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാക്കളുടെ വാദം ഇമ്രാന്‍ ഖാന്‍ തളളി. കശ്മീരികള്‍ അവരുടെ ഭാവി സ്വയം തീരുമാനിക്കുന്ന ദിവസം വരും അന്ന് കശ്മീരിലെ ജനങ്ങള്‍ പാക്കിസ്ഥാനില്‍ ചേരാന്‍ സ്വയം തീരുമാനിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ഇന്ത്യയ്ക്ക് സ്വയം അത് പരിഹരിക്കാനുളള കഴിവുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനോട് പറഞ്ഞു.

Contact the author

Intertnational Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More