മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വീഡിയോകളില്‍ ഇറോട്ടിക് സീനുകള്‍ മാത്രമാണുളളത്. പ്രത്യക്ഷത്തില്‍ ലൈംഗിക രംഗങ്ങളൊന്നും കാണിക്കുന്നില്ലെന്നുമാണ് രാജ് കുന്ദ്ര ഹര്‍ജിയില്‍ പറയുന്നത്.
അശ്ലീലമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗിക ബന്ധമോ മറ്റ് പ്രവൃത്തികളോ വ്യക്തമായി കാണിക്കുന്നില്ല. മറിച്ച് ചില സീനുകള്‍ വികാരമുണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിക്കുക മാത്രമാണ് ചെയ്തിട്ടുളളത് എന്നാണ് രാജ് കുന്ദ്രയുടെ വാദം. അതിനാല്‍ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ സെക്ഷന്‍ 67 ചുമത്താന്‍ സാധിക്കില്ല.
41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്, ഫെബ്രുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നില്ല തുടങ്ങിയ കാര്യങ്ങളും കുന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.