ടോക്കിയോ: ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം. വനിതാ വിഭാഗത്തില്‍ 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിൽ മീരഭായ് ചീനുവിന് വെള്ളി മെഡല്‍. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരഭായ്. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്ച്ച വെച്ചത്. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയുമാണ് ചീനു ഉയര്‍ത്തിയത്. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അനാഹൈമിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിലും ചാനു സ്വർണ്ണമെഡൽ ജേതാവാണ്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തില്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി. മീര ഭായിയുടെ വിജയം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അതേസമയം ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിംഗില്‍ നിന്ന് ഇന്ത്യ പുറത്തായി.