നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു

നടന്‍ ടൊവീനോ തോമസിന്റെ 'മിന്നല്‍ മുരളി' ചിത്രീകരണം നിര്‍ത്തിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്. തൊടുപുഴയിലെ കുമരമംഗലം പഞ്ചായത്തിലായിരുന്നു സിനിമ ചിത്രീകരിച്ചുകൊണ്ടിരുന്നത് എന്നാല്‍ ഡി. കാറ്റഗറിയിലുളള പഞ്ചായത്തില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സിനിമ ചിത്രീകരിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ ഒത്താശയോടെയാണ് സിനിമാ ചിത്രീകരണം നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

സിനിമാ ഷൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ കടുത്ത നിലപാടിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സിനിമാ ചിത്രീകരണത്തിന് കലക്ടറുടെ അനുമതിയുണ്ടെന്നായിരുന്നു സിനിമാസംഘം ആദ്യം പറഞ്ഞത് എന്നാല്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ഇടപെട്ട് ചിത്രീകരണം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകര്‍ക്കുമുന്നിലെത്തുക. അജു വര്‍ഗീസ്, ബൈജു, ഫെമിന ജോര്‍ജ്ജ്, ഹരിശ്രീ അശോകന്‍, തമിഴ് താരം ഗുരു സോമസുന്ദരം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More