പെഗാസസിന് നന്ദിയാണ് പറയേണ്ടത്; വിവാദ പരാമര്‍ശവുമായി ഇസ്രായേലി കമ്പനി എന്‍.എസ്.ഒ

ഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ഇസ്രായേല്‍ സൈബർ സുരക്ഷ കമ്പനിയായ എൻ‌.എസ്‌.ഒ. പെഗാസസിന്‍റെ മാതൃകമ്പനിയാണ് എൻ‌. എസ്‌. ഒ. ആയിരക്കണക്കിനാളുകള്‍ രാത്രിയില്‍ തെരുവില്‍ ഇറങ്ങി നടക്കുകയും, സുഖമായി ഉറങ്ങുകയും ചെയ്യുന്നതിന്‍റെ പ്രധാനകാരണം ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകള്‍ ആണെന്നാണ്‌ കമ്പനി പറഞ്ഞത്. അതോടൊപ്പം ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും കുറ്റകൃത്യങ്ങള്‍, തീവ്രവാദം, എന്നിവ തടയുന്നതിനും, അന്വേഷിക്കുന്നതിനും ഇത്തരം സോഫ്റ്റ്‌വെയറുകള്‍ സഹായിക്കുന്നുണ്ടെന്നും എന്‍.എസ്.ഒയുടെ വക്താവ് വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കോള്‍ ചോര്‍ത്തല്‍  വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ എന്നിവ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പെഗാസസ് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തിയ ന്യൂസ് വെബ്‌സൈറ്റായ ദി വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന  നടത്തി. ഡല്‍ഹിയിലെ ഗോള്‍ മാര്‍ക്കറ്റ് ഏരിയയിലെ ഓഫീസിലാണ് ഡല്‍ഹി പൊലീസ് പരിശോധന നടത്തിയത്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പതിവു പരിശോധനയാണ് നടന്നതെന്നാണ് പോലീസ് പറഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More