ഇ ഡി ക്കെതിരെ കേരളാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റി (ഇ ഡി) നെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങള്‍ക്കെതിരെ  കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ഇ ഡിയുടെ ആവശ്യത്തിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഇ ഡി നല്‍കിയ ഹര്‍ജി പരിഗണിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

ഈ കേസുമായി ബന്ധപ്പെട്ട് കേരളാ പോലിസ് ഇട്ട എഫ് ഐ ആര്‍ നേരത്തെ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌  ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീര്‍പ്പ്‌ വരുന്നതിനുമുന്‍പ് കേസ് സുപ്രീം കോടതി പരിഗണിക്കരുത് എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിനിടെ തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ ഇ ഡി ഇടപെടുന്നുവെന്നും രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സിയെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും സര്‍ക്കാരിന് അഭിപ്രായമുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട്, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെയും സന്ദീപ്‌ നായരുടേയും മൊഴികള്‍ പുറത്തുവന്നത്. ഇതേതുടര്‍ന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ എജന്‍സിക്കെതിരെത്തന്നെ കേസേടുത്തുകൊണ്ട്, അസാധാരണ നടപടിയുമായി രംഗത്തുവന്നു. ഈ നടപടിക്കെതിരെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.  

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 18 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 21 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More