സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിമാരെ പതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

ചണ്ഡീഗഡ്: സ്വാതന്ത്ര്യ ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ കര്‍ഷകരാണ് സ്വാതന്ത്ര്യ ദിനത്തില്‍ ട്രാക്ടറുകളുമായെത്തി പരേഡ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ജിന്ദിലെ ഖട്കര്‍ ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിക്കുന്ന ട്രാക്ടര്‍ റാലി നഗരത്തിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് നടത്താനുളള റൂട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ പറയുന്ന റൂട്ടിലേക്ക് അത് മാറ്റാന്‍ തയാറാണെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ അന്ന് ഒരു മന്ത്രിമാരെയും ത്രിവര്‍ണ്ണപതാകയുയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മന്ത്രിമാരോ നേതാക്കളോ അധികൃതരോ പങ്കെടുക്കാന്‍ ശ്രമിക്കരുത്. അത്തരത്തില്‍ വരുന്നവരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം അറിയിക്കും അവരെ പരിപാടികളില്‍ പങ്കെടുക്കാന്‍  അനുവദിക്കില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായിരുന്നു. സമാധാനപരമായി റാലി നടത്താനായിരുന്നു കര്‍ഷകരുടെ തീരുമാനം എന്നാല്‍ ഒരു സംഘം ആളുകള്‍ ചെങ്കോട്ടയില്‍ കടന്ന് ആക്രമണം നടത്തി. ഇത് പൊലീസും കര്‍ഷകരുമായുളള സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 23 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
National Desk 1 day ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More
National Desk 1 day ago
National

ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

More
More
National Desk 1 day ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

More
More
National Desk 1 day ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖിന് ജാമ്യം

More
More