കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ് അടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒഴിവാക്കി കൊണ്ടുള്ള കുറ്റപത്രമടക്കമുള്ള കാര്യങ്ങളായിരിക്കും സഭയില്‍ ഉന്നയിക്കുക. മരം മുറി വിവാദത്തില്‍ റവന്യൂ വകുപ്പ് മന്ത്രി സഭയില്‍ മറുപടി പറയും.  

അതേസമയം, കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ പറഞ്ഞു. ഈ പണത്തിന്‍റെ തെളിവ് തന്‍റെ കയ്യിലില്ല. അതിനാലാണ് തെളിവ് കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും ധര്‍മ്മരാജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ധര്‍മ്മരാജന്‍റെ മൊഴി ഉള്‍പ്പെടെ ചൂണ്ടികാട്ടിയായിരിക്കും പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കര്‍ണാടകയാണ് പണത്തിന്റെ ഉറവിടം. കൊടകര സംഭവം പിടിയിലായ ദിവസം ആറു കോടി മുപ്പത് ലക്ഷം രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനി ലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. മറ്റു ജില്ലകളിലേക്കും കോടികള്‍ എത്തിച്ചിട്ടുണ്ട് എന്ന് കുറ്റപത്രം പറയുന്നു. ഈ പണമെല്ലാം കൊടകര കേസിലെ പ്രതി ധര്‍മ്മരാജന്‍ വഴി തന്നെയാണ് എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പോലീസിലെ പി എഫ് ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ്

More
More
Web Desk 6 hours ago
Keralam

വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി

More
More
Web Desk 1 day ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
Web Desk 1 day ago
Keralam

എന്‍റെ വോട്ട് ഖര്‍ഗെക്ക്; തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായി ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

'സംഘപരിവാറല്ല ഏറ്റവും വലിയ ഭീഷണി!'- വിവാദ പ്രസ്താവന ആവര്‍ത്തിച്ച് സി. രവിചന്ദ്രൻ

More
More