പൊട്ടിക്കരഞ്ഞ് യെദ്യൂരപ്പ; ഒടുവില്‍ രാജി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്നുതന്നെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം. കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യെദ്യൂരപ്പയുടെ നാടകീയ നീക്കം. സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങില്‍ വികാരാധീനനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. നാലുതവണ കര്‍ണാടക മുഖ്യമന്ത്രിയായ ആളാണ് യെദ്യൂരപ്പ എന്നാല്‍ നാലുതവണയും അദ്ദേഹത്തിന് തന്റെ കാലാവധി പൂര്‍ത്തീകരിക്കാനായില്ല.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണ് എന്നാല്‍ അന്ന് താന്‍ കര്‍ണാടക മതിയെന്ന് പറഞ്ഞു എന്നു പറഞ്ഞാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. തന്റെ രാഷ്ട്രീയ ജീവിതം എന്നും അഗ്നിപരീക്ഷയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും  അഴിമതി ആരോപണങ്ങളും മകന്‍ ഭരണത്തിലിടപെടുന്നതുമെല്ലാം യെദ്യൂരപ്പയ്‌ക്കെതിരായ നീക്കത്തിനു കാരണമായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജൂലൈയില്‍ ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ട അദ്ദേഹം നേതൃമാറ്റം ചര്‍ച്ച ചെയ്തില്ലെന്നും രാജി വയ്ക്കില്ലെന്നുമായിരുന്നു പറഞ്ഞത് എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2019-ല്‍ ജനതാദള്‍ കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ചാണ് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി കൂടിയാണ് യെദ്യൂരപ്പ.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പാലാ ബിഷപ്പിന്‍റേത് വികൃതചിന്ത- പി ചിദംബരം

More
More
Web Desk 6 hours ago
National

'എല്ലാക്കാലവും നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല' ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

More
More
National Desk 8 hours ago
National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍

More
More
National Desk 8 hours ago
National

ഗുലാബ് ശക്തിപ്രാപിച്ചു; ആന്ധ്രാ, ഒറീസ വഴി തീരം കയറും; കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴ

More
More
National Desk 9 hours ago
National

തമിഴ്നാട്ടില്‍ മിന്നല്‍ പരിശോധന: രണ്ടു ദിവസത്തിനിടെ 2500 ലേറെ ഗുണ്ടകളെ പൊക്കി

More
More
National Desk 10 hours ago
National

മറ്റു രാജ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യയെ ഉണര്‍ത്തുന്നത് ലജ്ജാകരം; മോദിക്കെതിരേ കോണ്‍ഗ്രസ്

More
More