ഒളിംപിക്സ് മെഡൽ നദിയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദ്‌ അലി

ഇടിക്കൂട്ടില്‍ 'ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടന്ന്, ഒരു തേനീച്ചയെപ്പോലെ കുത്തിത്തിരിയുന്ന' ഇതിഹാസമായിരുന്നു ബോക്‌സിങ് ചക്രവർത്തി മുഹമ്മദ് അലി. 1960-ല്‍ നടന്ന റോം ഒളിംപിക്സിൽ ബോക്സിങ്ങിൽ സ്വർണം നേടുമ്പോള്‍ അദ്ദേഹത്തിനു പ്രായം 18 വയസ്സായിരുന്നു. അന്ന് അദ്ദേഹം 'കാഷ്യസ് ക്ലേ'യായിരുന്നു, ഇസ്ലാംമതം സ്വീകരിച്ചിരുന്നില്ല.

ഒളിമ്പിക്സ് കഴിഞ്ഞ് സ്വന്തം നാടായ യുഎസിൽ തിരിച്ചെത്തിയ അവൻ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ആരോ വംശീയമായി അധിക്ഷേപിച്ചു. ആ വിളിയിൽ മനംനൊന്ത് കാഷ്യസ് ക്ലേ തനിക്കു ലഭിച്ച ഒളിംപിക്‌ മെഡൽ ഒഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞു.

വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് 1964ൽ അദ്ദേഹം നേടിയ ലോകകിരീടം 67ൽ തിരിച്ചെടുക്കപ്പെട്ടിരുന്നു. മൂന്നു വർഷത്തിനുശേഷം അലി റിങ്ങിൽ മടങ്ങിയെത്തി. ഇടിക്കൂട്ടിലെ പുലികളായിരുന്ന ജോ ഫ്രെയ്‌സർ, ജോർജ് ഫോർമാൻ, ലിയോൺ സ്‌പിങ്ക്‌സ്, റോൺ ലൈലി, ബസ്‌റ്റർ മാത്തിസ്, ജോർജ് ചുവലോ, ഫ്ലോയിഡ് പാറ്റേഴ്‌സൻ, ബോബ് ഫോസ്‌റ്റർ തുടങ്ങിയവരെല്ലാം അലിയുടെ കൈക്കരുത്തിനുമുന്നില്‍ ബോധംകെട്ടുവീണു.

മുഹമ്മദ് അലിയുടെ ജീവചരിത്രം ‘ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം’ വായിച്ചിരിക്കേണ്ട പുസ്‌തകമാണ്. ‘ദ് ഗ്രേറ്റസ്റ്റ്' ‘ദ് പീപ്പിൾസ് ചാംപ്യൻ’ തുടങ്ങിയ ഓമനപ്പേരുകളിൽ അറിപ്പെടുന്ന അലിയെയാണ് ബിബിസി നൂറ്റാണ്ടിന്റെ കായികതാരമായി തെരഞ്ഞെടുത്തത്. 'മത്സരം എത്ര വലുതായാലും, എതിരാളി എത്ര കരുത്തനായാലും ഞാന്‍തന്നെ ജയിക്കുമെന്ന് ഉള്ളം പറയുമായിരുന്നു' എന്നാണ് ഒരിക്കല്‍ അലി പറഞ്ഞത്. 'ഇടിക്കൂട്ടില്‍ ഞാൻ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കും, ഒരു തേനീച്ചയെപ്പോലെ കുത്തും...' എന്ന അലിയുടെ വാക്കുകള്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More