പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് ജിയോ ബേബി

കോട്ടയം: പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് സംവിധായകന്‍ ജിയോ ബേബി. പാലാ രൂപതയുടെ പുതിയ ആനുകൂല്യ പ്രഖ്യാപനത്തിനെതിരെയാണ് ജോയോ ബേബിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിയോ ബേബി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അല്‍പ സ്വല്‍പം വകതിരിവ്’ എന്ന ക്യാപ്ഷനോടെയാണ് പാലാരൂപതയുടെ പരസ്യ പോസ്റ്റര്‍ ജിയോ ബേബി പങ്കുവെച്ചത്. 

കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത് . 2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം. അതോടൊപ്പം നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Contact the author

Web Desk

Recent Posts

Keralam

ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്, വ്യാജപ്രചരണങ്ങളില്‍ ദു:ഖമുണ്ട്- രാഘവന്‍

More
More
Web Desk 5 hours ago
Keralam

'മോദിജീ, ഇന്ത്യയെ അപമാനിച്ചുമതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'- ഹരീഷ് വാസുദേവന്‍

More
More
Web Desk 9 hours ago
Keralam

രാജി പിന്‍വലിക്കാന്‍ സുധീരനോട് ആവശ്യപ്പെടുമെന്ന് കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

'സുധീരന്റെ പരാതി അറിയില്ല' രാജിക്കത്ത് വായിച്ചിട്ടില്ല: കെ സുധാകരൻ

More
More
Web Desk 1 day ago
Keralam

നോക്കുകൂലി അംഗീകരിക്കില്ല; നടപടിയുണ്ടാകും - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

സുധീരന്‍റെ രാജി വേദനാജനകമാണ്; നേരില്‍ കണ്ട് സംസാരിക്കും - വിഡി സതീശന്‍

More
More