മീരാ ഭായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് ഡൊമിനോസിന്‍റെ വാഗ്ദാനം

ഒളിപിക്സില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ സൗജന്യമായി നല്‍കുമെന്ന് ഡൊമിനോസ് ഇന്ത്യ. പ്രഖ്യാപനത്തിന് പിന്നാലെ കമ്പനി മീര ഭായ് ചാനുവിന്‍റെ അടുത്ത സുഹൃത്തുകള്‍ക്കും, കുടംബങ്ങള്‍ക്കും പിസ സൗജന്യമായി നല്‍കുകയും ചെയ്തു.

'അത്ഭുതകരമായ ഈ നിമിഷം മീര ഭായ് ചാനുവിന്‍റെ പ്രിയപ്പെട്ടവരുമായി പങ്കിടാൻ സാധിച്ചതില്‍ തങ്ങൾക്ക് സന്തോഷമുണ്ട്. നിരവധിയാളുകളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തുവാന്‍ ചാനുവിന് സാധിച്ചു. ഡൊമിനോസിന്‍റെ ഇംഫാൽ ടീം ചാനുവിന്‍റെ കുടുംബത്തോടൊപ്പം വിജയം ആഘോഷിക്കുന്നതിനായി പിസ നല്‍കുകയാണെന്നും കമ്പനി ട്വിറ്ററില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ടോക്കിയോ ഒളിപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ചാനുവിന്‍റേത്. വനിതാ വിഭാഗത്തില്‍  49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിലാണ് ചാനുവിന് വെള്ളി മെഡല്‍ ലഭിച്ചത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യക്കാരിയാണ് മീരാ ഭായ്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു കാഴ്ച്ച വെച്ചത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയുമാണ് ചീനു ഉയര്‍ത്തിയത്. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം.

ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അനാഹൈമിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ചാനു ലോക ചാമ്പ്യനായിരുന്നു. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺ‌വെൽത്ത് ഗെയിംസിലും ചാനു സ്വർണ്ണമെഡൽ ജേതാവാണ്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാ ഭായ് ചാനു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 1 month ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 1 month ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 1 month ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 1 month ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 1 month ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More