ഭിക്ഷാടനത്തിന് കാരണം ദാരിദ്രം; നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളിലും റോഡുകളിലും ട്രാഫിക് സിഗ്നലുകളിലുമായി ഭിക്ഷ യാചിക്കാനിരിക്കുന്നവര്‍ കൊവിഡ് വ്യാപനത്തിന് കാരണക്കാരാവുന്നുവെന്നും ഭിക്ഷാടനം നിരോധിക്കണമെന്നുമാവശ്യപ്പെട്ടുളള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുകയയായിരുന്നു കോടതി.  പൊതു ഇടങ്ങളില്‍ നിന്നും ട്രാഫിക് സിഗ്നലുകളില്‍ നിന്നും അവരെ ഒഴിപ്പിക്കുകയോ, ഭിക്ഷാടനം നിരോധിക്കുകയോ ചെയ്യാന്‍ സാധിക്കില്ല എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. 

ഇന്ത്യയില്‍ ദാരിദ്രമില്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് യാചിക്കേണ്ട അവസ്ഥ വരില്ലായിരുന്നു. വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്തതുമൂലമാണ് ഇവര്‍ക്ക് ഭക്ഷണത്തിനായി തെരുവിലിറങ്ങേണ്ടിവരുന്നത്. ഇതൊരു സാമൂഹിക-സാമ്പത്തിക പ്രശ്‌നമാണ്. ഇവിടെ വരേണ്യവര്‍ഗത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഭിക്ഷ യാചിക്കാന്‍ അനുവദിക്കില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഭിക്ഷ യാചിച്ചു ജീവിക്കുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കി അവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം രണ്ടാഴ്ച്ചയ്ക്കുളളില്‍ സുപ്രീംകോടതിയെ അറിയിക്കണമെന്ന് കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More