തന്‍റെ നിയമപോരാട്ടം ഫലം കണ്ടെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് നേതാവ് രമേശ്‌ ചെന്നിത്തല. ജനപ്രതിനിധിയെന്ന നിലയില്‍ നാല് വര്‍ഷം നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് താന്‍. ആദ്യമേ കേസ് പിന്‍വലിക്കാനുള്ള ശ്രമം നടന്നത് എംഎല്‍എമാരുടെയും എംപിമാരുടെയും കോടതിയിലാണ്. അതിന് തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വന്നപ്പോഴാണ് കേസ് പിന്‍വലിക്കാന്‍ കഴിയാതെയിരുന്നത്. പിന്നീട് ഹൈക്കോടതിയിലേക്ക്  ഈ കേസ് എത്തുകയായിരുന്നു. അവിടെയും കേസ് പിന്‍വലിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. ഹൈക്കോടതിയും സര്‍ക്കാരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചില്ല. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ തള്ളിക്കളയുകയാണുണ്ടായത്. അവസാനം പരമോന്നത നീതിപീഠത്തിന്‍റെ മുന്‍പില്‍ സര്‍ക്കാര്‍ പോയപ്പോള്‍ അവിടെയും തടസ ഹര്‍ജിയുമായി താന്‍ മുന്‍പോട്ട് വരികയുണ്ടായി. ഈ കേസ് ഇന്ത്യന്‍ ജനാതിപത്യത്തിലെ ഒരു നാഴികകല്ലാണ്. ഒരു നിയമസഭാ അംഗത്തിന് കിട്ടുന്ന പ്രിവിലേജ്‌ സഭക്ക് അകത്താണ്. അതിനാല്‍ ഈ വിധി നിയമപോരാട്ടത്തിന്‍റെ വിജയമാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവെച്ചേ മതിയാകുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടേത് ചരിത്ര വിധിയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയിലുള്ള എല്ലാ സമര രീതിയിലും പ്രതിഷേധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ എംഎല്‍എമാരുടെ ക്രിമിനല്‍ കുറ്റത്തിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിയെങ്കിലും രാജി വെക്കണം. നിയമസഭയില്‍ ഒരു  നിമിഷം പോലും തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അപ്പീല്‍ പോയത് ജനങ്ങളുടെ പണമുപയോഗിച്ചാണ്. അതിനാല്‍ പണം ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയും കുറ്റക്കാരനാണ്.  ഇത് സംബന്ധിച്ച് ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥാനാണെന്നും സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും വ്യക്തമാക്കി. വി ശിവന്‍കുട്ടിയോട് രാജി ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ കയ്യാങ്കളിക്കേസിലെ നടപടികൾ കോടതി വിധിപോലെ പോകട്ടേയെന്ന് ജോസ് കെ. മാണി പറഞ്ഞു. തെറ്റും ശരിയും എന്നതിൽ താനിപ്പോൾ പ്രതികരിക്കുന്നില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ കോഴക്കേസിൽപെട്ട  കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനിടെയായിരുന്നു സഭയ്ക്കുള്ളിൽ കയ്യാങ്കളി ഉണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More