കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:  കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടക രാജ്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്  ലോട്ട് സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.  കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മൈ. സത്യപ്രതിജ്ഞയ്ക്കുമുന്‍പ് അദ്ദേഹം ബിജെപി കേന്ദ്രനിരീക്ഷകന്‍ ധര്‍മ്മേന്ദ്ര പ്രധാനെയും അരുണ്‍ സിംഗിനെയും സന്ദര്‍ശിച്ചിരുന്നു. ഇന്ന് തന്നെ മന്ത്രിസഭാ യോഗം ചേരുമെന്നും കൊവിഡ്, വെളളപ്പൊക്ക ഭീഷണി തുടങ്ങി സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ് ബൊമ്മൈ. ഇദ്ദേഹത്തിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതും യെദ്യൂരപ്പയാണ്. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ആര്‍. എസ് ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ. ജനതാദള്‍ നേതാവായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എച്ച് ഡി ദേവഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാദള്‍ യുണൈറ്റഡ് വിട്ട് 2008-ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുധധാരിയായ ബൊമ്മൈ 1998-ലും 2004-ലും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹവേരി ജില്ലയിലെ ഷിവാഗോണില്‍ നിന്ന് രണ്ട് തവണ എംഎല്‍സിയും മൂന്ന് തവണ എംഎല്‍എയുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജലസേചനം, സഹകരണം, നിയമം, പാര്‍ലമെന്ററി തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിടുന്നു യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം.  സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങില്‍ വികാരാധീനനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. നാലുതവണ കര്‍ണാടക മുഖ്യമന്ത്രിയായ ആളാണ് യെദ്യൂരപ്പ എന്നാല്‍ നാലുതവണയും അദ്ദേഹത്തിന് തന്റെ കാലാവധി പൂര്‍ത്തീകരിക്കാനായില്ല.. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും  അഴിമതി ആരോപണങ്ങളും മകന്‍ ഭരണത്തിലിടപെടുന്നതുമെല്ലാം യെദ്യൂരപ്പയ്‌ക്കെതിരായ നീക്കത്തിനു കാരണമായി. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

More
More
National Desk 19 hours ago
National

പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

More
More
Web Desk 23 hours ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

More
More
National Desk 1 day ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

More
More