ചരിത്രത്തിലാദ്യമായി പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കുന്നു

ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി പാക് അധീന കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. പാക് അധീന കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 45 സീറ്റുകളില്‍ 25 സീറ്റാണ് പാക്കിസ്ഥാന്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പി. ടി. ഐ) നേടിയത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പതിനൊന്നും നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് ആറും സീറ്റുകളാണ് നേടിയത്. മറ്റുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുളള ഭൂരിപക്ഷം പിടി ഐയ്ക്ക് ലഭിച്ചു.

സുല്‍ത്താന്‍ മഹ്മൂദ് ചൗദരിയായിരിക്കും പാക് അധീന കശ്മീരില്‍ മുഖ്യമന്ത്രിയാവുക. തങ്ങളുടെ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്ത കശ്മീരിലെ ജനങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ നന്ദി പറഞ്ഞു. കശ്മീരിലെ ജനങ്ങളുടെ പട്ടിണിയകറ്റാനുളള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീര്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാക് അധീന കശ്മീരിലെ 53 അംഗ നിയമസഭയില്‍ 45 സീറ്റുകളിലേക്കാണ് നേരിട്ടുളള തെരഞ്ഞെടുപ്പുണ്ടാവുക. ബാക്കിയുളള സീറ്റുകളില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കും മൂന്നെണ്ണം ടെക്‌നോക്രാറ്റുകള്‍ക്കുമായി സംവരണം ചെയ്തവയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More