താലിബാനെ പേടിച്ച് രണ്ടാം വയസില്‍ നാട് വിട്ടു; ഒളിമ്പിക്സില്‍ തിളങ്ങി അഫ്ഗാന്‍ യുവതി

ടോക്കിയോ: താലിബാനെ പേടിച്ച് രണ്ടാം വയസില്‍ നാട് വിട്ട മസൂമ അലി സാദ ഒളിമ്പിക്സില്‍ തിളങ്ങി. 24 പേര്‍ പങ്കെടുത്ത സൈക്കിളിംഗ് മത്സരത്തില്‍ ഏറ്റവും ഒടുവിലായാണ് എത്തിയതെങ്കിലും വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടിയത് മസൂമയാണ്. സ്വാതന്ത്ര്യമില്ലാത്ത രാജ്യത്തില്‍ നിന്ന് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിച്ചതിനാലാല്‍ മസൂമ അതീവ സന്തോഷവതിയാണ്. അഭയാര്‍ത്ഥി ഒളിമ്പിക്സ് ടീമിലാണ് മസൂമ അലി സാദ മത്സരിച്ചത്. 

മസൂമ അലി സാദയുടെ ജീവിതം ഇങ്ങനെയാണ്. താലിബാനുമായുള്ള യുദ്ധത്തെ തുടര്‍ന്നാണ്‌ മസൂമ അലി സാദയുടെ കുടുംബം നാട് വിട്ടത്. 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മസൂമ ജന്മനാട്ടിലെത്തിയത്. സൈക്കിള്‍ ഓടിക്കാന്‍ പോലും അനുവാദമില്ലായിരുന്ന രാജ്യത്ത് നിന്ന് സൈക്ലിംഗ് താരമാവണമെന്നായിരുന്നു മസൂമയുടെ ആഗ്രഹം. ഭീകരര്‍ അറിഞ്ഞാല്‍ കൊന്നു കളയുമെന്ന് അറിഞ്ഞിട്ടും മതാപിതാക്കളും മസൂമയുടെ ആഗ്രഹത്തിനൊപ്പം നിന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് ദേശിയ ടീമില്‍ ഇടം പിടിച്ചത്. വാര്‍ത്ത വന്നതോടെ ഭീകരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഫ്രാന്‍സിലേക്ക് താമസം മാറ്റി. പാരീസിലെ 5 വര്‍ഷത്തെ പരിശീലനത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്സില്‍ അവസരം ലഭിച്ചു. സ്ത്രീകൾക്ക് അവർ സ്വപ്നം കാണുന്നതെല്ലാം നേടിയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കാണിക്കാൻ താന്‍ ആഗ്രഹിക്കുന്നുവെന്നാണ്  മത്സരത്തിന് ശേഷം മസൂമ അലി സാദ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More