കേരളം, മഹാരാഷ്ട്ര ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

തിരുവനന്തപുരം: കൊവിഡ്‌ ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ച സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു. കൊവിഡ്‌  കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും, കേരളത്തിലും തിയേറ്ററുകള്‍ തുറക്കില്ല.  രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച് 50 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കെ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. എന്നാല്‍ തെലുങ്കാനയില്‍ 100 ശതമാനം ആളുകള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലും കേരളത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും. ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് പുത്തന്‍ റിലീസുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്ത് ഇന്നലെ  22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ  രോഗ ബാധ സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More