സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

ഡല്‍ഹി: സിബിഎസ്ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ്  വിജയം. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി റിസള്‍ട്ട് അറിയാന്‍ സാധിക്കും. 12,96,318 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

ജൂലൈ 31നകം സിബിഎസ്ഇ 12-ാം ക്ലാസ്സ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്നും കെ.കെ. വേണുഗോപാലാല്‍  സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

10,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ ഫലവും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കി. അതിനു ശേഷം 10, 11 ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഫലത്തിന് 30% വെയ്റ്റേജും, 12-ാം  ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40% വെയ്റ്റേജും നല്‍കിയാണ് റിസള്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ക്ക്‌ കൂടുതലുള്ള 3 വിഷയങ്ങളുടെ ശരാശരിയാണ് എടുത്തിരിക്കുന്നത്.  പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫലം സ്‌കൂളുകള്‍ സമര്‍പ്പിക്കണം.



Contact the author

Web Desk

Recent Posts

National Desk 10 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 10 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 10 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More