'സന്ദേശ്'; വാട്സ്ആപ്പിന് ഒത്ത എതിരാളിയെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രമുഖ മെസ്സേജ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന് പകരമാവാന്‍ പുതിയ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് ലോകസഭയില്‍  പരിചയപ്പെടുത്തിയത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരാണ് ആപ്ലിക്കേഷനെ കുറിച്ച് വ്യക്തമാക്കിയത്.

നേരത്തേതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആപ്പ് ലഭ്യമായിരുന്നു. ഫെബ്രുവരി മാസത്തോടുകൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കി. വാട്ട്‌സ്ആപ് പോലെ 'എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന്‍' ഉറപ്പുവരുത്തുന്നതിനാല്‍ സ്വകാര്യതയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആപ്പിന്റെ യഥാര്‍ത്ഥ പേര്  ജിഐഎംഎസ് എന്നാണ് (ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിംഗ് സിസ്റ്റം). എന്നാല്‍ 'സന്ദേശം' എന്ന് അര്‍ത്ഥംവരുന്ന ഹിന്ദി വാക്കായ 'സന്ദേശ്' എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്നത്.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ ഇമെയില്‍ ഉപയോഗിച്ചോ ആപ്പ് ലേക്ക് പ്രവേശിക്കാം. നിലവില്‍ വാട്‌സപ്പില്‍ ലഭിക്കുന്ന എല്ലാവിധ ഫീച്ചറുകളും സന്ദേശ് എന്ന ഈ ആപ്പിലും ലഭ്യമാകും. സ്വകാര്യ മെസേജുകളും ഗ്രൂപ്പ് മെസ്സേജുകളും ഓഡിയോ കോളും വീഡിയോ കോളും ലഭ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളും ആയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് സന്ദേശ് എന്ന ആപ്ലിക്കേഷന്റെ കടന്നുവരവ്‌.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More