അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം

ഗുവാഹത്തി: അസം മുഖ്യന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം. അസം- മിസോറാം അതിര്‍ത്തിയല്‍ തിങ്കളാഴ്ച്ച നടന്ന സംഘര്‍ഷത്തില്‍ ആറ് അസം പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമമുള്‍പ്പെടെ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അസം മുഖ്യമന്ത്രിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹിമാന്ത ബിശ്വ ശര്‍മ്മയെക്കൂടാതെ അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്. വര്‍ഷങ്ങളായി അസം മിസോറാം അതിര്‍ത്തികളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കിലും തിങ്കളാഴ്ച്ചയാണ് ഇരു സേനകളും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും അത് വലിയ അക്രമത്തിലെത്തുകയും ചെയ്തത്.

അസമിലെ കച്ചാര്‍ ജില്ലയിലും മിസോറാമിലെ കോലാബിസ് ജില്ലയിലുമായി കിടക്കുന്ന തര്‍ക്കഭൂമിയില്‍ അസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അവസാനമായിട്ടുണ്ടെങ്കിലും പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 1 day ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More