ആലിയുടെ ചിത്രം ഇന്ന് ലോകം കാണട്ടെ; സുപ്രിയയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്

ഭാര്യയായ സുപ്രിയ മേനോന് ജന്മദിനാശംസകളുമായി പൃഥ്വിരാജ്. മകള്‍ അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നത്. ഫേസ്ബുക്കിലാണ് പൃഥിരാജ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം എന്നെ ചേർത്തുപിടിച്ച, എനിക്കറിയാവുന്നതിൽ വച്ചേറ്റവും ശക്തയായ സ്ത്രീ, കർക്കശക്കാരിയായ അമ്മയും ഭാര്യയും. എന്‍റെ ജീവിതത്തിലെ വലിയ ശക്തി. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആലിയുടെ ചിത്രം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള പഴയൊരു സന്തോഷചിത്രം ലോകം കാണട്ടെയെന്ന് ഞാൻ കരുതിയെന്നുമാണ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. 

#article-566#

പൃഥ്വിരാജും, സുപ്രിയയും 2011 ലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോന്‍ നിര്‍മ്മാതാവായി സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് നായകനായെത്തിയ 9, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളാണ് സുപ്രിയ നിര്‍മ്മിച്ചത്. 

ലൂസിഫര്‍ എന്ന മലയാളത്തിലെ മികച്ച സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് പൃഥ്വിരാജ്. മോഹൻലാലും, പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി' യുടെ  ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. പൃഥ്വിരാജിന്‍റെതായി അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 'കുരുതി' യാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More