സാനിറ്റൈസർ, മാസ്ക് എന്നിവയ്ക്ക് പരമാവധി ചില്ലറ വില്‍പന വില നിശ്ചയിച്ചു

കോവിഡ്19 പടരുന്ന പശ്ചാത്തലത്തിൽ രോ​ഗ പ്രതിരോധ വസ്തുക്കൾക്ക് സർക്കാർ വില നിശ്ചയിച്ചു. ആവശ്യക്കാർ ഏറെയുള്ള ഹാൻഡ് സാനിറ്റൈസർ, സർജിക്കൽ മാസ്ക് എന്നിവയുടെ പരമാവധി വിൽപന വിലയാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. കേന്ദ്ര ഉപഭേക്തൃ കാര്യമന്ത്രിയാണ് വില വിവരം പുറത്തുവിട്ടത്.

200 മില്ലി ഹാൻഡ് സാനിറ്റൈസറിന് 100 രൂപയാണ് പരമാവധി വിൽപന വില. ഇതിന് ആനുപാതികമായി മറ്റ് അളവുകളിലെ പാക്കറ്റിന് വില നിജപ്പെടുത്തണം. സാനിറ്റൈസർ നിർമാണത്തിന് ഉപയോ​ഗിക്കുന്ന ആൾക്കഹോളിനും വില പരിധി സർക്കാർ നിശ്ചയിച്ചു.

2സർജിക്കൽ മാസ്കിന്  8 രൂപയാണ് റീട്ടെയിൽ വില. മൂന്നെണ്ണത്തിന് 10 രൂപയും നൽകിയാൽ മതിയാകും. ജൂൺ 30 വരെയാണ് പുതുക്കിയ വിലയുടെ സമയ പരിധി. സാനിറ്റൈസറിന്റെയും മാസ്കിന്റെയും പൂഴിത്തിവെപ്പും വിലക്കയറ്റവും തടയാൻ ഇവ അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ പ്രഖ്യാപനം വന്നതോടെ സ്വകാര്യ ബ്രാൻഡുകളും വില കുറച്ചു. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ കീഴിലുള്ള ശുചിത്വ ബ്രാൻഡുകൾക്കാണ് വിലകുറച്ചത്. 15 ശതമാനത്തോളം വിലകുറച്ചതായി ഹിന്ദുസ്ഥാൻ യൂണിലിവർ വ്യക്തമാക്കി.

Contact the author

web desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More