സംസ്ഥാനത്ത് കൊവിഡ്‌ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്‌ നിയന്ത്രണത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാര്‍ഡുകള്‍ മാത്രം അടച്ച് കൊവിഡിനെ പ്രതിരോധിക്കുക. വാരാന്ത്യ ലോക്ഡൌണില്‍ മാറ്റം കൊണ്ടുവരിക. അതോടൊപ്പം പ്രതിദിന കൊവിഡ്‌ പരിശോധനകള്‍ രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത്.  

ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ ലോക് ഡൌണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ച് മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണാക്കുക എന്നതാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും. കഴിഞ്ഞ മെയ് മാസം ഏര്‍പ്പെടുത്തിയ ലോക്ഡൌണിന് ശേഷവും ഇരുപതിനായിരത്തിന് മുകളില്‍ പ്രതിദിന കൊവിഡ്‌ കേസുകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണാക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ,ബി,സി എന്നീ മേഖലകളിലുള്ളവര്‍ക്ക് പ്രോട്ടോകോള്‍ പാലിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നും വിദഗ്ദ അഭിപ്രായമുണ്ട്. അതോടൊപ്പം കടകളിലെ ജീവനക്കാര്‍ക്ക് ആഴ്ച്ചതോറും കൊവിഡ്‌ ടെസ്റ്റ്‌ നടത്തി കടകള്‍ തുറക്കുക, പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ പരിശോധനക്കുള്ള സൗകര്യം ഒരുക്കണമെന്നും നിര്‍ദേശവും വിദഗ്ദ സമിതിയുടെ മുന്‍പിലുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More