ആഴ്ച്ചയിലൊരിക്കല്‍ അവധിയെടുത്തേ പറ്റു; പൊലീസുകാര്‍ക്ക് പുതിയ നിര്‍ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പൊലീസുകാര്‍ ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും ലീവെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അഞ്ച് ദിവസം അധിക അവധി അനുവദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പൊലീസുകാരുടെ ആരോഗ്യപരിപാലനത്തിനും കുടുംബത്തോടൊപ്പം ചിലവഴിക്കാനുമാണ് ലീവെടുക്കണമെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പത്തുദിവസത്തെ കാഷ്വല്‍ ലീവ് പതിനഞ്ച് ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും അവധിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി  സി. ശൈലേന്ദ്ര ബാബു സര്‍ക്കുലര്‍ പുറത്തിറക്കി.

പൊലീസുകാര്‍ക്ക് പിറന്നാള്‍, വിവാഹവാര്‍ഷികം തുടങ്ങിയ ദിനങ്ങളില്‍ അവധി നല്‍കണമെന്നും അവരെ ആശംസകള്‍ അറിയിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമുണ്ട്. അവധി ദിനത്തിലും ജോലിക്കെത്തുന്ന പൊലീസുകാര്‍ക്ക് ഓവര്‍ ടൈം ഡ്യൂട്ടി അലവന്‍സ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ ആഴ്ച്ച അവധിയുണ്ടെങ്കിലും മിക്കവരും അത് പ്രയോജനപ്പെടുത്താറില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2018-ലെ ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. ഇതുകണക്കിലെടുത്ത് പൊലീസുകാരുടെയും കുടുംബങ്ങളുടെയും ക്ഷേമവും സന്തോഷവും ഉറപ്പുവരുത്താനായാണ് അധിക അവധി തീരുമാനം.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 23 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More