എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

ടോക്കിയോ: ഓസ്‌ട്രേലിയയുടെ നീന്തല്‍ താരമായ എമ്മ മെക്കോണ്‍ ടോക്കിയോയിൽ തന്‍റെ ഏഴാമത്തെ മെഡൽ കരസ്ഥമാക്കി. ഒരു ഒളിമ്പിക് ഗെയിംസിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽ താരമാണ് എമ്മ മെക്കോണ്‍. ഒറ്റ ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യത്തെ വനിതാ നീന്തൽ താരവും രണ്ടാമത്തെ കായിക താരവുമാണ് എമ്മ. ടോക്കിയോ ഒളിമ്പിക്സില്‍ നാല് സ്വർണ്ണവും, മൂന്ന് വെങ്കലവുമാണ് എമ്മ സ്വന്തമാക്കിയത്. 

ഞായറാഴ്ച്ച (ഇന്ന്) നടന്ന 4x 100 മീറ്റര്‍ റിലേയിലാണ് എമ്മ തന്‍റെ ഏഴാമത്തെ മെഡല്‍ കരസ്ഥമാക്കിയത്. നിലവിലെ ചാമ്പ്യരായിരുന്ന അമേരിക്കയെ പരാജയപ്പെടുത്തിയാണ് എമ്മ സ്വര്‍ണം നേടിയത്. 3 മിനിറ്റ് 51.60 സെക്കന്‍റിലാണ് റിലേ ഫിനിഷ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഇതിന് മുന്‍പ് 2008-ൽ അമേരിക്കയുടെ നീന്തല്‍ താരമായ നതാലി കഫ്ലിൻ നേടിയ ആറ് മെഡൽ നേട്ടങ്ങളെ മറികടന്നാണ് 27-കാരിയായ എമ്മ മെക്കോണ്‍ ചരിത്രം കുറിച്ചത്. വനിതകളുടെ 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തല്‍, വനിതകളുടെ 4x100 ഫ്രീ സ്റ്റൈല്‍ നീന്തല്‍, 4x100 മീറ്റർ മെഡ്‌ലേ റിലേ, 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തല്‍ മത്സരം എന്നിവയിലാണ് എമ്മ സ്വര്‍ണം സ്വന്തമാക്കിയത്.  4x100 മീറ്റർ മെഡ്‌ലി റിലേ, വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈ നീന്തല്‍, വനിതകളുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയില്‍ വെങ്കലവുമാണ് എമ്മയ്ക്ക് ലഭിച്ചത്. 

എന്നാല്‍ ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത് സോവിയറ്റ് യുണിയന്‍റെ ലാരിസ ലാറ്റിനീനയാണ്. 9 സ്വര്‍ണ മെഡലുകളാണ് ലാരിസ ജിംനാസ്റ്റികില്‍ നേടിയത്. മൊത്തം 18 ഒളിമ്പിക് മെഡലുകളാണ് ലാരിസക്കുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സില്‍ നിന്ന് മേരി കോം പുറത്ത്

More
More