പാല രൂപതയുടെ വിവാദ സര്‍ക്കലുര്‍ പള്ളികളില്‍ വായിച്ചു

കോട്ടയം: കോട്ടയം പാലാ രൂപത ഇറക്കിയ വിവാദ സര്‍ക്കലുര്‍ പള്ളികളില്‍ വായിച്ചു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് രൂപത ധനസഹായം നല്‍കുന്നത്.

2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം. അതോടൊപ്പം  നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ വ്യക്തമായിരിക്കുന്നു. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ആനുകൂല്യങ്ങള്‍ ഈ മാസം മുതല്‍  വിതരണം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്‍റെ  മാറ്റത്തിനനുസരിച്ചുള്ള  നല്ല ഇടയന്‍റെ തീരുമാനമെന്നാണ് സീറോ മലബാര്‍ സഭയുടെ നിലപാട്. പാല രൂപതക്ക് പിന്നാലെ പത്തനംതിട്ട സിറോ മലങ്കര രൂപതയും സമാനമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
Web Desk 17 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
Web Desk 18 hours ago
Keralam

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത് - ആര്‍ ബി ഐ

More
More
Web Desk 19 hours ago
Keralam

എറണാകുളം - അങ്കമാലി അതിരൂപതക്ക് പഴയ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കാം

More
More
Web Desk 22 hours ago
Keralam

മോഡലുകളുടെ മരണം: സൈജൂ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

More
More