പൂനെ: ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് രാജ്യത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ. ബിജെപിക്കെതിരായ സമരം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലകിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണെന്ന് നാനാ പട്ടോലെ പറഞ്ഞു. ബിജെപി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ അവര്‍ കാണിക്കുന്ന അനീതികള്‍ തുറന്നെഴുതിയതിന് ലോക്മാന്യ തിലകിനെ ജയിലിലടച്ചു. ഇന്നും സ്ഥിതി വ്യത്യസ്ഥമല്ല. മോദി സര്‍ക്കാര്‍ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. അവര്‍ മാധ്യമസ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നമുക്ക് വീണ്ടും പോരാടേണ്ട അവസ്ഥ വന്നിരിക്കുകയാണ്' -നാനാ പട്ടോലെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ യുപിഎസ് സി പാസ്സായി കാശ്മീരില്‍ നിന്നും ജോലിക്കായി എത്തിയ ഒരു യുവാവിനെ കണ്ടു, എന്നാല്‍ വൈകാതെ യുവാവ് ജോലി രാജി വച്ചതായി പറഞ്ഞു. താന്‍ ഒരു മുസ്ലിം ആയതിനാല്‍ രാജി വയ്ക്കേണ്ടതായി വന്നു എന്നാണ് ആ യുവാവ് പറഞ്ഞത്. ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അണിചേരാനും കോണ്‍ഗ്രസില്‍ ചേരാനും രാജ്യത്തെ യുവാക്കളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.