മേതില്‍ ദേവികയുടെ ആദ്യഭര്‍ത്താവ് താനല്ല; എല്ലാ രാജീവുമാരും ഒന്നല്ല- രാജീവ് ഗോവിന്ദന്‍

മുകേഷ്- ദേവികയുടെ വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനോട് അനുബന്ധിച്ച് മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ നിയമ  നടപടികള്‍ക്കൊരുങ്ങുകയാണ് നിര്‍മ്മാതാവും, എഴുത്തുകാരനുമായ രാജീവ് ഗോവിന്ദന്‍.

ആ രാജീവ് നായർ താനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ താനല്ല.  ദേവികയുടെ പുത്രൻ്റെ പിതൃത്വവും തന്‍റെ ചുമലിൽ ചാർത്തി. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ലയെന്നും രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആ രാജീവ് നായർ ഞാനല്ല...
മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  
Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

കേരളവും ചിറാപുഞ്ചിയും തമ്മില്‍ താരതമ്യമില്ല; നടന്‍ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി റിയാസ്

More
More
Web Desk 6 hours ago
Keralam

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

More
More
Web Desk 7 hours ago
Keralam

മാറി നിന്നതും ബിനീഷിന്‍റെ അറസ്റ്റും തമ്മില്‍ ബന്ധമില്ല - കോടിയേരി

More
More
Web Desk 8 hours ago
Keralam

സ്ത്രീധനം നല്‍കാത്ത നിങ്ങള്‍ എന്തൊരു പിതാവാണെന്ന് സി ഐ സുധീര്‍ ചോദിച്ചു; മോഫിയയുടെ പിതാവ്

More
More
Web Desk 9 hours ago
Keralam

സൈജുവിനൊപ്പം ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം പതിനേഴ് പേര്‍ക്കെതിരെയും കേസ്

More
More
Web Desk 11 hours ago
Keralam

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും

More
More