തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലിശ രഹിത വായ്പ്പ നല്കുന്ന റിവോള്‍വിംഗ് ഫണ്ട് പദ്ധതിയാണ് നടപ്പിലാക്കുക. പദ്ധതി പതിനഞ്ച് ലക്ഷം പേര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസ്സുകളുടെയും ടാക്സികളുടെയും ഡ്രൈവര്‍മാര്‍, ആയുര്‍വ്വേദ സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍, കലാകാരന്മാര്, കരകൗശല വിദഗ്ദര്‍, ആയോധനകലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുക. റിവോള്‍വിംഗ് ഫണ്ട് രീതിയാണ് നടപ്പിലാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിനോദസഞ്ചാരവകുപ്പ് അംഗീകാരം നല്‍കിവരുന്ന റസ്റ്റോറന്റുകള്‍, അഡ്വഞ്ചര്‍ ടൂറിസം, ഗ്രീന്‍ഫാം, വില്ലകള്‍, ആയുര്‍വേദ സെന്ററുകള്‍ ഹോം സ്റ്റേകള്‍ തുടങ്ങിയവയ്ക്കെല്ലാം ഒരു ഉപാധികളുമില്ലാതെ ഡിസംബര്‍ 31 വരെ അക്രഡിറ്റേഷന് പുതുക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.