റൊണാൾഡീഞ്ഞോയുടെ 40–ാം ജന്മദിനം ജയിലില്‍

വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് പരാഗ്വേയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോയുടെ 40–ാം ജന്മദിനമാണ് ഇന്ന്. സാധാരണ എല്ലാ ജന്മദിനങ്ങളും ആഘോഷമാക്കിയാണ് താരം വാര്‍ത്തകളില്‍ നിറയാറ്. എന്നാല്‍ ഇന്ന് ജയിലില്‍ തടവുകാരോടൊപ്പം പന്തുതട്ടിയായിരുന്നു ആഘോഷം. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞു.

റൊണാൾഡീഞ്ഞോയുടെയും സഹോദരന്‍ റോബര്‍ട്ടിന്‍റെയും കൈവശമുണ്ടായിരുന്നത് പരാഗ്വയില്‍ പാസ്പോര്‍ട്ട് ആണെന്നായിരുന്നു വിവരം. സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. പരിസ്ഥിതി സംരക്ഷിത തടാകത്തില്‍ മത്സ്യ ബന്ധനത്തിന് അനധികൃതമായി കേന്ദ്രം സ്ഥാപിച്ചതാണ് ഇവരുടെ പാസ്പോര്‍ട്ട് തടഞ്ഞു വെക്കാന്‍ കാരണം. 2018-ല്‍ നവംബറിലാണ് സംഭവം. ഒര്‍ജിനല്‍ പാസ്പോര്‍ട്ട് ബ്രസീലിയന്‍ അധികൃതരുടെ കൈവശമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

Contact the author

Web Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More