മുബൈ: ബിജെപിയുടെ നിരന്തര ഭീഷണികള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപിയുടെ ഭീഷണിയുടെ സ്വരമൊന്നും ശിവസേനയോട് വേണ്ട. അതിനെല്ലാം കൃത്യമായ മറുപടി ലഭിക്കും. തങ്ങളുടെ അടികൊണ്ടാല്‍ ബിജെപിക്ക് അത് താങ്ങാനാവില്ലെന്നും സ്വന്തം കാലില്‍ നിവര്ന്നുനില്ക്കാന് പ്രയാസമായിരിക്കുമെന്നും ശിവസേന നേതാവ് കൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഒരു സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ ബിജെപിയുടെ ഭീഷണിക്ക് മറുപടി പറഞ്ഞത്. ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ ബിജെപിയെ താക്കീത് ചെയ്തത്.
ശിവസേന - എന്‍സിപി -കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ഗവര്ണ്ണറിലൂടെയും പലതരത്തിലുള്ള സ്ട്രാറ്റര്ജിസ്റ്റുകളിലൂടെയും ബിജെപിയിലെ രണ്ടാം നിരനേതാക്കളിലൂടെയും നടത്തുന്ന ഭീഷണി പ്രസ്താവനകള്‍ക്ക് ആകെയുള്ള മറുപടിയാണ് ശിവസേന മുഖ്യമന്ത്രിയിലൂടെ നല്‍കിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അധികം കളിച്ചാല്‍ ശിവസേനയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം ഇടിച്ചുകളയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എം എല്‍ എ പ്രസാദ് ലാഡ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ബിജെപിക്ക് മറു പ്രസ്താവനയിലൂടെ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇതിനിടെ തന്റെ വിവാദ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ബിജെപി എം എല്‍ എ മാപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍സിപി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ബദല്‍ മുന്നണിയില്‍ ശിവസേന വലിയ പങ്കുവഹിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത് ഇല്ലാതാക്കാനുള്ള നീക്കം ബിജെപിയില്‍ തകൃതിയായി നടക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ചരടുവലികള്‍ നടത്തുന്നുണ്ട്. ഹിന്ദുത്വയില്‍ വേരുകളുള്ള ശിവസേന, തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കെതിരെ മറുപക്ഷം ചേരുന്നത് തടയണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ക്കിടയിലാണ് പ്രകോപനപരമായ പ്രസ്താവനകള്‍ വഴി ഇപ്പോള്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുന്നത്.