ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരം കണ്ടെത്തി. ശ്രീലങ്കയിലാണ് 646 കോടി രൂപ വിലമതിക്കുന്ന ഇന്ദ്രനീല കല്ല്‌ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 510 കിലോഗ്രാമാണ് കല്ലിന്‍റെ തൂക്കം. കിണർ കുഴിക്കുന്നതിനിടയിലാണ് വിലപിടിപ്പുള്ള കല്ല്‌ കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള  വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാൾ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

'സെറന്റിപിറ്റി' സഫയർ എന്നാണ് നക്ഷത്ര ഇന്ദ്രനീല ശേഖരത്തിന് പേരു നൽകിയിരിക്കുന്നത്. ഏകദേശം 400 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ടതാവാം ഈ  ശേഖരമെന്ന് ജമോളജിസ്റ്റായ ഡോ. ഗമിനി സോയ്സ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിലപ്പിടിപ്പുള്ള കല്ലുകള്‍ രത്നപുരയില്‍ നിന്ന് മുന്‍പും ലഭിച്ചിട്ടുണ്ട്. മാണിക്യം, നീലക്കല്ലുകൾ, മറ്റ് രത്നങ്ങൾ എന്നിവയുൾപ്പെടെയുള്ള  കല്ല് ഖനനത്തിന്‍റെ  കേന്ദ്രമാണിത്. രത്ന ഖനനം കൂടാതെ, അരിയുടെയും പഴങ്ങളുടെയും ഉൽപാദനത്തിന് നഗരം പ്രസിദ്ധമാണ്. രത്നപുരയിൽ സുസ്ഥിരമായ ടൂറിസം വ്യവസായമുണ്ട്. സിംഹരാജ ഫോറസ്റ്റ് റിസർവ്, ഉദവലാവെ നാഷണൽ പാർക്ക്, കിതുൽഗാല, ആഡംസ് പീക്ക് എന്നിവ വിനോദസഞ്ചാരികൾക്കിടയിൽ പ്രത്യേകിച്ചും പ്രസിദ്ധമാണ്.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More