യാത്രക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണം- കെ.എസ്.ആര്‍.ടി.സിക്ക് ഉപഭോക്തൃ കമ്മീഷന്‍റെ നിർദേശം

കൊച്ചി: യാത്രക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കണമെന്ന് കെ.എസ്.ആർ.ടി.സിക്ക് ഉപഭോക്തൃ കമ്മീഷന്‍ നിർദേശം നല്‍കി. എറണാകുളം ആലുവ സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം. ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടും യാത്ര ചെയ്യാന്‍ സാധികാതെ വന്നതിലാണ്  അഡ്വ. റസല്‍ ജോയ് പരാതി നല്‍കിയത്. 

ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു റസല്‍ ജോയിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ശ്രീദേവി ടി.എൻ എന്നിവർ ഉള്‍പ്പെട്ട കോടതി പരാതി കേട്ടത്. എന്നാല്‍ ബസ്‌ കൃത്യസമയത്ത് തന്നെയാണ് പുറപ്പെട്ടതെന്ന് കെ.എസ്.ആർ.ടി.സിയും കമ്മീഷന് മുന്‍പാകെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍  കെ.എസ്.ആർ.ടി.സി നല്‍കിയ ടിക്കറ്റ് വായിക്കാന്‍ സാധിക്കുമായിരുന്നില്ല. ഗുണനിലവാരമില്ലാത്ത ടിക്കറ്റുകള്‍ നല്‍കിയത് സേവനത്തിലെ വീഴ്ച്ചയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് ടിക്കറ്റുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഉപഭോക്താവിന് ഏതെങ്കിലും രീതിയില്‍ പരാതിയുണ്ടെങ്കില്‍ അധികാരികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഈ തെളിവാണ് ഉപയോഗിക്കുക. അതിനാല്‍ സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്‍റ് ചെയ്ത വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

More
More
Web Desk 20 hours ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

More
More
Web Desk 20 hours ago
Keralam

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍

More
More
Web Desk 22 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

More
More
Web Desk 22 hours ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

More
More
Web Desk 1 day ago
Keralam

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല; കോടതിയില്‍ നിന്ന് കൂടുതല്‍ സമയം തേടുമെന്ന് സര്‍ക്കാര്‍

More
More