50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

Web Desk 2 years ago

നരകം എന്ന സങ്കല്പത്തെപ്പറ്റി പറയുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുക കത്തിയെരിയുന്ന അഗ്നിനാളമാണ്. എന്നാൽ ആർക്കും അത്തരത്തിൽ ഒരു സ്ഥലം നേരിൽ കാണാനുള്ള അവസരം ലഭിച്ചിട്ടുമില്ല. പ്രസ്തുത നരകത്തിലേക്കുള്ള വാതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ഥലം ഈ ഭൂമിയിലുണ്ട്. ഉയർന്നു പൊങ്ങുന്ന അഗ്നി നാളങ്ങൾ കൊണ്ട് സർവം ചുട്ടെരിക്കപ്പെടുന്ന ഒരിടം. അതും ഒരു വലിയ മരുഭൂമിയുടെ നടുവില്‍. തുര്‍ക്മെനിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു ഗ്യാസ് കേറ്റർ ആണ്. 

തുര്‍ക്മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്ത് സോവിയറ്റ് ശാസ്ത്രഞ്ജർ കണ്ടെത്തിയതാണ് ഇവിടുത്തെ വാതക നിക്ഷേപം. എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം ഇവിടെ രൂപപ്പെടുകയും അതില്‍ നിന്നും മനുഷ്യ ജീവനുതന്നെ ദോഷകരമാകുന്ന വാതകങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങുകയും ചെയ്തു. അത്തരത്തിൽ വിഷവാതകങ്ങളിലൂടെ ഇവിടെ അപകടങ്ങൾ വരാതിരിക്കുന്നതിനായി ഈ പ്രദേശത്ത് തീ ഇടുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക \

വാതകങ്ങൾ ഉടനടി കത്തി നശിക്കുമെന്ന പ്രതീക്ഷയോടെയാണ് തീ ഇട്ടതെങ്കിലും 50 വർഷങ്ങൾക്കിപ്പുറവും അഗ്നി ഗോളമായിത്തന്നെ ഈ പ്രദേശം നിലനിൽക്കുന്നു. ഇപ്പോൾ പല സഞ്ചാരികളും ഏറെ ആസ്വദിക്കുന്ന ഒരു ദൃശ്യമായി മാറിക്കഴിഞ്ഞു. രാത്രി കാലങ്ങളിലാണ് ഇതിന്റെ ഭംഗി വർധിക്കുന്നത്. രാത്രിയിൽ  ചുവന്നുതെളിഞ്ഞു  കത്തുന്ന തീജ്വാലകള്‍ കിലോമീറ്ററുകള്‍ അകലെ നിന്നുപോലും കാണുവാന്‍ സാധിക്കും. ഇപ്പോൾ ഈ പ്രദേശം പ്രത്യേകം സംരക്ഷിക്കപ്പെടുന്ന മേഖലയാണ്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 6 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More