കേരളത്തിലും വ്യാജ സര്‍വ്വകലാശാലയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: കേരളത്തിലും വ്യാജ സര്‍വ്വകലാശാലയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സെന്‍റ് . ജോണ്‍സ് സര്‍വ്വകലാശാലയാണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് പ്രധാൻ  ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമാണ്. ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് യുപിയിലാണ്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്ത് വന്നതെന്നും മന്ത്രി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ 8 വ്യാജ സര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജി. സിയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇത്തരത്തില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലക്കെതിരെ നടപടിക്കെതിരെ സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും വിദ്യാഭ്യാസ സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


Contact the author

Web Desk

Recent Posts

National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 15 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 16 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More