ആരാധകരുടെ കാത്തിരിപ്പിന് വിരാമം; മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമെത്തുന്നു

ലോകത്താകമാനം ആരാധകരുള്ള മണി ഹെയ്സ്റ്റിന്‍റെ അവസാന ഭാഗമായ സീസന്‍ 5 സെപ്തംബര്‍ 3 -നെത്തും. സീരീസിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും സീസണാണ് റിലീസിനൊരുങ്ങുന്നത്. ക്രൈം- ഡ്രാമയായ സീരിസ് പുറത്തിറങ്ങാന്‍ ഒരു മാസമാണുള്ളത്. ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് സീസണ്‍ 4 അവസാനിക്കുന്നത്. നേരത്തെ അറിയിച്ചതുപോലെ ആഗസ്റ്റ് രണ്ടിന് സീരീസിന്‍റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

വളരെ പ്രതീക്ഷകളും, ട്വിസ്റ്റുകളും നിറഞ്ഞതാണ്‌ സീസന്‍ 5 എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പുറത്തിറക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിസ്ക് പുറത്തിറക്കിയതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരിസാണ് മണി ഹെയ്സ്റ്റ്. അലക്സ് പിന നിര്‍മ്മിച്ച സ്പാനിഷ് പരമ്പരയാണ് മണി ഹെയ്സ്റ്റ്. ജെസ്യൂസ് കോള്‍മെനറാണ് മണി ഹെയ്സ്റ്റിന്‍റെ സംവിധായകന്‍. സ്പാനിഷ് നടന്‍ അല്‍വാറോ മോര്‍ത്തെയാണ് സീരിസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 5 months ago
Web series

'ഷെയിം ഓണ്‍ യു'; സമാന്തക്കെതിരെ വിദ്വേഷ ക്യാംപെയിന്‍

More
More
Web series

'റിപ്പറു'മായി കരിക്ക് ടീം നെറ്റ്ഫ്‌ളിക്‌സിലേക്ക്

More
More
Web series

ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ

More
More