കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ എന്റെ പിന്നാലെ, അടുത്ത അ‍ഞ്ച് വർഷം ഞാൻ നിങ്ങൾക്ക് പിന്നാലെ: കെ. ടി. ജലീൽ

കഴിഞ്ഞ അഞ്ചു വര്‍ഷം പി. കെ.  കുഞ്ഞാലിക്കുട്ടി തന്റെ പിന്നാലെ ആയിരുന്നെങ്കില്‍  അടുത്ത അഞ്ചു വര്‍ഷം താൻ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെയുണ്ടാകുമെന്ന് കെ. ടി. ജലീല്‍. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ. 

കുഞ്ഞാലിക്കുട്ടിയുടെ മകൻ മലപ്പുറത്തെ  സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ചർച്ചക്കിടെ  ജലീല്‍ ആരോപിച്ചു. ആഷിഖിന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയതാണെന്നും ജലീൽ പറഞ്ഞു. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യ പേരുകാരന്‍ ആഷിഖാണെന്നും ജലീൽ ആരോപിച്ചു. പാലാരിവട്ടംപാലം അഴിമതി പണത്തിന്റെ ഓഹരി മലപ്പുറത്തെത്തിയിരുന്നു.  എന്‍ഫോഴ്ന്‍മെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തിയതിന് കാരണക്കാരനും കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

 ​ജലീലിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ അം​ഗങ്ങൾ രം​ഗത്ത് വന്നു.  തുടർന്ന് സഭയിൽ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. ​വായിൽ തോന്നിയത് വിളിച്ചു പറയരുതെന്ന് കുഞ്ഞാലിക്കുട്ടി ജലീലിനോട് പറഞ്ഞു.  ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മകന്‍റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ട് ആണ്. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ലെന്നും, ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ആരോപണമുന്നയിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുട്ടിന് തേങ്ങ എന്നതുപോലെ ജലീല്‍ തന്റെ പേര് എല്ലാ പ്രശ്നങ്ങളിലും വലിച്ചിഴക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 3 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More