ടോക്കിയോ ഒളിമ്പിക്സ്; ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിനക്ക് വെങ്കലം

ടോക്കിയോ: ഇന്ത്യന്‍ താരം ലവ്ലിന ബോ‍ർഗോഹെയ്‌ന് ബോക്സിങ്ങില്‍ വെങ്കലം. വനിതാ ബോക്സിങ്ങില്‍ 69 കിലോഗ്രാം വിഭാഗത്തിലാണ് ലവ്ലിനക്ക് മെഡല്‍ നേട്ടം. ലോക ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മൂന്നാമത്തെ വെങ്കലമാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി. വി. സിന്ധു വെങ്കലവും നേടിയിരുന്നു. വെങ്കല മെഡലോടെ, വിജേന്ദർ സിംഗിനും മേരി കോമിനും ശേഷം ഒളിമ്പിക് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോക്സറാണ് ലവ്ലിന. ക്വാർട്ടർ ഫൈനലിൽ ചൈനീസ് താരത്തെ 4:1 ന് തോൽപ്പിച്ചാണ് ലൊവ്ലിന സെമിയിലെത്തിയത്. 

2018 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 2019 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും ലവ്ലിന വെങ്കല മെഡൽ നേടിയിട്ടുണ്ട്. ന്യൂഡൽഹിയിൽ നടന്ന ആദ്യ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗ് ടൂർണമെന്റിൽ സ്വർണ്ണ മെഡലും ഗുവാഹത്തിയിൽ നടന്ന രണ്ടാം ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ ബോക്സിംഗില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്. ആസമിൽ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയും, സംസ്ഥാനത്ത് അര്‍ജുന അവാര്‍ഡ്‌ കരസ്ഥമാക്കുന്ന ആറാമത്തെ കായിക താരവുമാണ് ലവ്‌ലിന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതോടൊപ്പം, ജാവലിന്‍ ത്രോയിൽ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ നേടാന്‍ നീരജിനായി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: അത്ഭുതമായി സാന്‍ മരീനോ; 5 പേര്‍ പങ്കെടുത്തു, 3 മെഡലുകള്‍ കരസ്ഥമാക്കി

More
More
Web Desk 2 years ago
Olympics

റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി

More
More
Web Desk 2 years ago
Olympics

എമ്മ മെക്കോണ്‍: ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരം

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സ്: പി വി സിന്ധു സെമിയില്‍

More
More
Web Desk 2 years ago
Olympics

ഒളിമ്പിക്സില്‍ നിന്ന് മേരി കോം പുറത്ത്

More
More