വി. ശിവന്‍കുട്ടിക്ക് ഗുണ്ടാപട്ടത്തിനാണ് അര്‍ഹതയെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വി. ശിവന്‍കുട്ടി തറഗുണ്ടയാണെന്നും ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭയ്ക്കകത്ത് സ്പീക്കറുടെ ചേംബറടക്കം അടിച്ചുതകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരു തറ ഗുണ്ട കേരളത്തിന്റെ നിയമസഭയില്‍ ഇന്ന് വിദ്യാഭ്യാസമന്ത്രിയാണ്. പിണറായി വിജയന് ഇത് ഉള്‍ക്കൊളളാന്‍ സാധിക്കും കാരണം പിണറായി വിജയന്‍ മറ്റൊരു ശിവന്‍കുട്ടിയാണ്. അതുകൊണ്ടാണ് ശിവന്‍കുട്ടിയെ ന്യായീകരിക്കുന്നത് എന്ന് സുധാകരന്‍ പറഞ്ഞു. ശിവന്‍കുട്ടി ആഭാസത്തരം മാത്രം കൈവശമുളളയാളാണെന്നും അദ്ദേഹം പറഞ്ഞു.

അന്തസില്ലാത്ത സിപിഎമ്മിന് ശിവന്‍കുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെല്ലാവരും എന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More