പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

ഷാര്‍ജ: യുഎഇ യില്‍ നിന്ന് വാക്സിനെടുത്ത പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. താമസവിസയുള്ളവര്‍ക്കാണ് അനുമതി. ഫ്രീ വിസക്കാര്‍, വിസിറ്റിംഗ് വിസക്കാര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശാനുമതി നല്‍കിയിട്ടില്ല. അത് അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. കഴിഞ്ഞ മൂന്നരമാസങ്ങള്‍ക്ക് ശേഷമാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടി യുഎഇ സര്‍ക്കാര്‍ നടപ്പാക്കുന്നത്. രണ്ടാമത് വാക്സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനാനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ വാക്സിന്‍ യുഎഇ യില്‍ എടുത്തതായിരിക്കണം. കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ല.   

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ നിരക്ക് കുറയുന്നതിനനുസരിച്ച് ലോക്ക് ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്. നിക്ഷേപക വിസക്കാര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസക്കാര്‍, പാര്‍ട്ട്ണര്‍ ഷിപ്പ് വിസക്കാര്‍ തുടങ്ങിയവര്‍ക്ക് നിലവില്‍ യു എ ഇ യില്‍ പ്രവേശാനാനുമതിയുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, വിദ്യാര്‍ഥികള്‍, യു എ ഇ സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിവര്‍ക്ക് രണ്ടു വാക്സിന്‍ എടുക്കണമെന്ന നിബന്ധനയില്‍ ഇളവുകള്‍ ഉണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യു എ ഇ യാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുന്‍പ് അതായത് 48 മണിക്കൂര്‍ നേരത്തെ ചെയ്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌. വിമാനത്താവളം വഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ (3 ദിവസം) മുന്‍പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. ദുബായിലേക്ക് പോകുന്നവര്‍ ജി ഡി ആര്‍ എഫ് എയുടെ അനുമതി മുന്‍കൂട്ടിവാങ്ങിയിരിക്കണം. യു എ ഇ യിലെ മറ്റ് പ്രവിശ്യകളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഐ സി എയുടെ അനുമതിയാണ് വങ്ങേണ്ടത്. എന്നാല്‍ ഈ അവസരം മുതലാക്കി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി കൊല്ല നടത്തുകയാണെന്ന് പരക്കെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.  യു എ ഇ വിമാന ടിക്കറ്റിന് ഇപ്പോള്‍ 40,000 യോളമാണ് ഈടാക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More