ഫ്രെഡറിക് എംഗൽസ്: മാര്‍ക്സിസത്തെ സമഗ്രപ്പെടുത്തിയ ചിന്തകന്‍ - കെ. ടി. കുഞ്ഞിക്കണ്ണൻ

ഇന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഫ്രെഡറിക് എംഗൽസിന്റെ 127-ാം ചരമ വാര്‍ഷികമാണ്. യാന്ത്രിക ഭൗതികവാദത്തിൻ്റെയും കേവലയുക്തിവാദത്തിൻ്റെയും സൈദ്ധാന്തിക പ്രമാണവാദങ്ങളിൽ നിന്നും മാർക്സിസത്തെ ദാർശനികമായി ഉയർത്തുന്നതിലും വൈരുധ്യാത്മകവും ഭൗതികവാദ പരവുമായ ദർശനപദ്ധതി രൂപപ്പെടുത്തിയെടുക്കുന്നതിലും ഫ്രെഡറിക് എംഗൽസ് നടത്തിയ ധൈഷണിക ഇടപെടലുകൾ അനിഷേധ്യമാണ്. തത്വചിന്താപരമായ അത്തരം ഇടപെടലുകളിലൂടെയാണ് എംഗൽസ്, മാർക്സിനൊപ്പം മാർക്സിസത്തെ തൊഴിലാളി വർഗ്ഗത്തിൻ്റെ തത്വചിന്താപദ്ധതിയാക്കി വളർത്തിയത്.

മാർക്സിസത്തിൻ്റെ ജ്ഞാനസിദ്ധാന്തപരമായ മണ്ഡലത്തെ വിപുലപ്പെടുത്തുന്നതിൽ ബൃഹത്തായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്. പ്രകൃതിശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും ഒരു ജ്ഞാനസിദ്ധാന്തമെന്ന നിലയിൽ മാർക്സിസത്തെ വികസിപ്പിക്കുന്നതും നിർധാരണം ചെയ്യുന്നതുമായ രചനകൾ എംഗൽസ് നടത്തി. പ്രകൃതിയുടെ വൈരുധ്യാത്മകത, ആൻറി ഡ്യൂറിങ്ങ്, കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം തുടങ്ങിയ രചനകൾ തുടങ്ങി ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്.

പ്രകൃതിയുടേയും സമൂഹത്തിൻ്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിൻ്റെ സാമാന്യനിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു. മാർക്സിൻ്റെ പഠനാന്വേഷണങ്ങളും പുനർവിചിന്തനങ്ങളും എംഗൽസുമായുള്ള ആശയവിനിമയവുമാണ് മൂലധനമെന്ന കൃതിയുടെ രചനയിലേക്ക് എത്തിച്ചത് എന്ന് അറിയുമ്പോഴാണ് ഫ്രെഡറിക് എംഗൽസിന്‍റെ സംഭാവന മാര്‍ക്സിസത്തെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതായിരുന്നുവെന്നതിനെ സംബന്ധിച്ച് മനസ്സിലാകുക. മാർക്സിസത്തിൻ്റെ പ്രത്യയശാസ്ത്ര സമഗ്രതയാർന്ന രചനയാണല്ലോ മൂലധനം. എംഗൽസിൻ്റെ "അർത്ഥശാസ്ത്ര വിമർശനത്തിനൊരു രൂപരേഖ" എന്ന ലേഖനം വായിച്ചതോടെയാണ് മാർക്സ് സാമ്പത്തിശാസ്ത്ര പഠനത്തിലേക്ക് തിരിയുന്നത്.

എല്ലാ തരത്തിലുമുള്ള പ്രമാണമാത്രവാദങ്ങളും നിരാകരിക്കുന്ന ദർശനമെന്ന നിലയിൽ മാർക്സിസത്തെ സ്ഥാപിച്ചെടുക്കുന്നതിൽ നിർണായകമായ ഇടപെടലുകളാണ് എംഗൽസ് നടത്തിയിട്ടുള്ളത്. മാർക്സിസത്തിൻ്റെ ശാസ്ത്രിയ അടിത്തറയെ വികസിപ്പിക്കുന്ന ജ്ഞാനസിദ്ധാന്തപരമായ ഇടപെടലുകൾ. അവിസ്മരണീയവും മാർക്സിസത്തിൻ്റെ തത്വചിന്താപദ്ധതികളെ വികസ്വരവുമാക്കിയ എംഗൽസിൻ്റെ ജീവിതവും സംഭാവനകളും എന്നും തൊഴിലാളി വർഗ്ഗരാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More