'പാല്‍ക്കാരനും ദിവസക്കൂലിക്കാരനും നികുതി അടക്കാമെങ്കില്‍ താരങ്ങള്‍ക്കെന്തുകൊണ്ട് പറ്റില്ല'; ധനുഷിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഢംബര വാഹനത്തിന് നികുതിയിളവ് ആവശ്യപ്പെട്ട ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. 'പാല്‍ക്കാരനും ദിവസക്കൂലിക്കാരനും വാങ്ങുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അവരാരും നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടില്ല. നിങ്ങള്‍ ഇതേ നികുതി അടയ്ക്കുന്ന സാധാരണക്കാരന്റെ പണമുപയോഗിച്ച് വാങ്ങിയ ആഢംബരക്കാറിനുവേണ്ടിയാണ് നികുതിയിളവ് തേടുന്നത് എന്ന് ഓര്‍ക്കണം' - കോടതി പറഞ്ഞു.

ജസ്റ്റിസ് എസ്. എം. സുബ്രമണ്യനാണ് കേസ് പരിഗണിച്ചത്. അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും തന്റെ ജീവിതത്തിലിതുവരെ ഇത്തരത്തിലൊരു ഹര്‍ജി കണ്ടിട്ടില്ല എന്നും എസ് എം സുബ്രമണ്യന്‍ പറഞ്ഞു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറിന് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തിന്‍റെ എൻഒസി ആവശ്യപ്പെട്ടതോടെയാണു ധനുഷ് കോടതിയെ സമീപിച്ചത്. എന്‍ഒസി ലഭിക്കാന്‍ 60. 66 ലക്ഷം നികുതി അടക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

കേസ് ഫയല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ നികുതിയുടെ 50 ശതമാനം അടക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പകുതി തുകയടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ ധനുഷ് പൂര്‍ത്തിയാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാറിന് പ്രത്യേക നികുതിയിളവ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നടന്‍ വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തില്‍ വെറും റീല്‍ ഹീറോയായി മാറരുതെന്നും നികുതി അടച്ച് കൃത്യമായി ആരാധകര്‍ക്ക് മാതൃകയാവണമെന്നുമാണ് ജസ്റ്റിസ് എസ്. എം. സുബ്രമണ്യന്‍ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More