തിരുവനന്തപുരം: ഇന്ന് (ശനിയാഴ്ച ) 12- പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇതോടെ ഇന്നും ഇന്നലെയുമായി സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 24 - ആയി. ഇന്ന് രോഗം സ്ഥിരീകരിച്ഛവരില്‍ എല്ലാവരും തന്നെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.
കൊറോണാ നിരീക്ഷണത്തില്‍ ഉള്ളവര്‍ അമ്പത്തിമൂവായിരത്തിലധികമാണ്. ഇതില്‍ 228 - പേരൊഴികെ എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തില്‍ ഇരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.