ഒബിസി സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മായാവതി

ലഖ്നൗ: ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനുള്ള സെന്‍സസ് പൂര്‍ത്തിയാക്കിയാല്‍ തന്‍റെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്‍റിനകത്തും പുറത്തും പൂര്‍ണ പിന്തുണ നല്‍കും. ഒബിസി വിഭാഗത്തിന്‍റെ  സെന്‍സസ് നടത്തണമെന്ന് കുറെ കാലങ്ങളായി ബിസ്പി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മായാവതിയുടെ പ്രഖ്യാപനം. 

ബി‌എസ്‌പി രാജ്യത്ത് ഒബിസി സെൻസസ് ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ എന്തെങ്കിലും അനുകൂല നടപടി സ്വീകരിക്കുകയാണെങ്കിൽ പാര്‍ട്ടി തീർച്ചയായും പാർലമെന്റിനകത്തും പുറത്തും ബിജെപിയെ പിന്തുണയ്ക്കുമെന്നാണ്  മായാവതി ട്വീറ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയും നിലപാട് അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി ചര്‍ച്ചക്ക് തയാറായിട്ടില്ല. എന്നാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും നിതിഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More