ഖേല്‍ രത്‌നയുടെ പേര് മാറ്റിയതിനുപിന്നില്‍ അസഹിഷ്ണുതയെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ധ്യാന്‍ ചന്ദിനോടോ ഹോക്കിയോടോ സ്‌പോര്‍ട്ട്‌സിനോടോ ഉളള സ്‌നേഹം കൊണ്ടല്ല മറിച്ച് മാപ്പെഴുതിക്കൊടുത്തവരുടെ പിന്മുറക്കാര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ് ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയതിനു പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

രാജ്യം പറയുന്നത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല,
മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്.
അല്ലെങ്കിൽ ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ ..
പിന്നെ രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 10 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 14 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 15 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More