മക്കളുടെ പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: മക്കളുടെ പേരിനൊപ്പം അച്ഛന്‍റെ പേര് ചേര്‍ക്കുന്നത് പോലെ അമ്മയുടെ പേരും ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ  നിരീക്ഷിച്ചത്.  അതോടൊപ്പം പിതാവിന്‍റെ പേര് മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂവെന്ന് നിര്‍ബന്ധിക്കേണ്ട കാര്യമില്ലെന്നും, അമ്മയുടെ പേര് നല്‍കുന്നതില്‍ കുട്ടിക്ക് പ്രശ്നമില്ലെങ്കില്‍ പുതിയ പ്രശ്നം സൃഷ്ടിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അച്ഛന്‍റെ പേര് മാറ്റി അമ്മയുടെ പേര് നല്കാന്‍ സാധിക്കില്ല. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇത്തരത്തിലൊരു തീരുമാനം അമ്മക്ക് മാത്രം തീരുമാനിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികാരന്‍റെ അഭിഭാഷകന്‍ വാദിച്ചു. പേര് മാറിയതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More