ലക്നൗ: യുപിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭര്‍. 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാവുമെന്നും ദേശീയ പാര്‍ട്ടികള്‍ക്ക് ഇനിമുതല്‍ അവയെ നിസാരമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഓം പ്രകാശ് പിന്നീട് ചില വിയോജിപ്പുകളെത്തുടര്‍ന്ന് ബിജെപി വിടുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനുള്പ്പെടെയുളള മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ അദ്ദേഹം വീണ്ടും ബിജെപിയിലേക്ക് പോകും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എന്നാല്‍ താന്‍ ബിജെപി നേതാക്കളുമായി മുന്‍പും കൂടിക്കാഴ്ച്ചകള്‍ നടത്തിയിട്ടുണ്ട് അതിന് രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്ന് പുറത്തിറങ്ങിയ അന്നു തീരുമാനിച്ചതാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ പുറത്താക്കുന്നതുവരെ താന്‍ വിശ്രമിക്കില്ല എന്നും ഓം പ്രകാശ് രാജ്ഭര്‍ കൂട്ടിച്ചേര്‍ത്തു.