രാജ് കുന്ദ്ര ജയിലില്‍ തുടരും; ജാമ്യാപേക്ഷ തളളി

മുംബൈ: നീലച്ചിത്രക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തളളി. മുംബൈ ഹൈക്കോടതിയാണ് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ തളളിയത്. അറസ്റ്റ് ചെയ്യുന്നതിനുമുന്‍പായി നോട്ടീസ് നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്ര കോടതിയെ സമീപിച്ചത്. എന്നാല്‍ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും റിമാന്റും തുടര്‍ന്നുളള ജുഡീഷ്യല്‍ കസ്റ്റഡിയും നിയമാനുസൃതമായിരുന്നുവെന്നും ജസ്റ്റിസ് എ. എസ്. ഗഡ്കരി പറഞ്ഞു.

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിനുമുന്‍പേ തന്നെ നോട്ടീസ് നല്‍കിയിരുന്നെന്നും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. രാജ് കുന്ദ്ര ചോദ്യം ചെയ്യലുമായും അന്വേഷണവുമായും തീരെ സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

നേരത്തെ ജൂലൈ 28-ന് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. അറസ്റ്റിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറസ്റ്റ് നിയമപരമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. 

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ് കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More