രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്ത് ട്വിറ്റര്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്ത് ട്വിറ്റര്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. അക്കൗണ്ട് പുനസ്ഥാപിക്കാനുളള നടപടികളെടുക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 'ശ്രീ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. അക്കൗണ്ട് പുനസ്ഥാപിക്കാനുളള നടപടിക്രമങ്ങളെടുത്തുവരികയാണ്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ അദ്ദേഹം മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ നിങ്ങളോട് ബന്ധപ്പെടുകയും ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യും' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

നേരത്തെ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രാഹൂല്‍ ഗാന്ധിയുടെ പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് നീതിയാണ് വേണ്ടത് മറ്റൊന്നും വേണ്ട. നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. കൂടെയുണ്ടാകുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അവളുടെ മാതാപിതാക്കളുടെ കണ്ണീരിന് ഒന്നേ പറയുന്നുളളു, അവരുടെ മകള്‍, ഈ രാജ്യത്തിന്റെ മകള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കായുളള പോരാട്ടത്തില്‍ താന്‍ അവരുടെ കൂടെയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനൊപ്പമാണ് രാഹുല്‍ഗാന്ധി മാതാപിതാക്കളുടെ ഫോട്ടോ പങ്കുവെച്ചത്. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More